വടകരയിൽ മത്സരിക്കാൻ കെകെ രമ

0

വടകരയിൽ ആർ എം പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആർഎംപി സ്ഥാനാർത്ഥി കെകെ രമ. യുഡിഎഫ് പിന്തുണയോടുകൂടിയാണ് രമ മത്സരിക്കു. എന്നാൽ രമയുടെ സ്ഥാനാർത്ഥിത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ മറ്റൊരു പാർട്ടി നേതാവ് പ്രഖ്യാപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ആർഎംപി നേതാവ് എൻ വേണു വ്യക്തമാക്കി.

മുമ്പ് വടകരയിൽ മത്സരിക്കാനില്ലെന്ന് കെകെ രമ അറിയിച്ചതോടെ വടകര സീറ്റ് തിരിച്ചു എടുക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎ ഹസൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെകെ രമയെ തന്നെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ആർഎംപി തീരുമാനിച്ചത്.