HomeKeralaഎൻസിപിയിലേക്ക് പി സി ചാക്കോ

എൻസിപിയിലേക്ക് പി സി ചാക്കോ

കോൺഗ്രസിൽ നിന്നു രാജിവെച്ചിറങ്ങിയ മുതിർന്ന നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേരുന്നു. ഇതിൻ്റെ ഭാഗമായി ഉടൻ എൻസിപി ദേശീയ നേതാവായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങാനാണ് സാധ്യത. കോൺഗ്രസിലെ തിരുത്തൽവാദികളായ നേതാക്കളുമായും പിസി ചാക്കോ ചർച്ച നടത്തും.

കഴിഞ്ഞ ആഴ്ചയാണ്  പി സി ചാക്കോ പാർട്ടിയിൽ നിന്നു രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് ചാക്കോ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്നാണ് എല്ലാ  തീരുമാനങ്ങളും എടുക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും അത് പ്രകടമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എ,ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. കേരളത്തിൽ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. ഒരു കോൺഗ്രസ് പ്രവർത്തകനായി ഇരിക്കാനേ സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Most Popular

Recent Comments