HomeKeralaഅവർ അനാഥരല്ല,കൂടെയുണ്ടാകും

അവർ അനാഥരല്ല,കൂടെയുണ്ടാകും

തൃശൂർ രാമവർമപുരത്തെ ക്രൈസ്റ്റ് വില്ലയുടെ പടി കയറുമ്പോൾ തൃശൂർ അസംബ്ലി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ മനസ്സ് പിടഞ്ഞു. ഒരു നേരം സ്വന്തം അമ്മയേയും അച്ഛനേയും ഓർത്തു. ഉറ്റവരും ഉടയവരും അടുത്തില്ലാതെ അനാഥത്വം പേറുന്ന ഒരു കൂട്ടം അമ്മമാരും അച്ഛന്മാരും. വാർധക്യത്തിൽ കുടുംബത്തിൻ്റെ താങ്ങില്ലാത്തവർ.

തൃശൂർ അസംബ്ലി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പദ്മജ വേണുഗോാലിൻ്റെ ചൊവാഴ്ടത്തെ പര്യടനം ആരംഭിച്ചത് ഈ അമ്മമാർക്കും അച്ഛന്മാർക്കും ഒപ്പം ആയിരുന്നു. രാമവർമപുരം ക്രൈസ്റ്റ് വില്ലയിലെ അമ്മമാർക്കൊപ്പം അവരുടെ സഹോദരിയായി പദ്മജ ഇരുന്നു. അവരുടെ ബുദ്ധുമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിയുകയും പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് അവരോടൊപ്പം ഇരുന്ന് പ്രഭാത ഭക്ഷണം കഴിച്ചാണ് സ്ഥാനാർഥി ഇറങ്ങിയത്.

അവിടെയുള്ള പുരിഷന്മാരേയും പദ്മജ വേണുഗോപാൽ സന്ദർശിച്ചു. എല്ലാറ്റിനും താൻ കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകി. ജീവിതം മക്കൾക്കും കുടുംബത്തിനുമായി ഹോമിച്ചവരാണ് ഇവർ. എന്നിട്ടും വാർധക്യത്തിൽ ഒറ്റപ്പെടുന്നു. ഏറെ ദുഖകരമാണ് ഈ അവസ്ഥ. നമുക്ക് ഒന്നിച്ച് നിന്നാൽ ഇതെല്ലാം മാറ്റാനാകും.. പദ്മ വേണുഗോപാൽ പറഞ്ഞു. പിന്നീട് വിൽവട്ടം പ്രദേശത്തേക്ക് സന്ദർശനത്തിനായി പുറപ്പെട്ടു. വിൽവട്ടം, അയ്യന്തോൾ എന്നിവിങ്ങളിലാണ് ഇന്ന് പ്രധാനമായും സ്ഥാനാർഥി പര്യടനം നടത്തുന്നത്. അയ്യന്തോളിൽ കൺവൻഷനുമുണ്ട്.

Most Popular

Recent Comments