HomeKeralaആദ്യ ദിനം തന്നെ താരമായി സന്തോഷ് ചെറാകുളം

ആദ്യ ദിനം തന്നെ താരമായി സന്തോഷ് ചെറാകുളം

കൊടുങ്ങല്ലൂരിൻ്റെ ജനനായകനാകാൻ എത്തിയ സന്തോഷ് ചെറാകുളം പ്രചരണത്തിന് എത്തിയ ആദ്യദിനം തന്നെ താരമായി. കൊടുങ്ങല്ലൂരിൽ എത്തിയ സന്തോഷിന് വൻ സ്വീകരണമാണ് ലഭിച്ചത്.

രാവിലെ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തോടെയായിരുന്നു പ്രചാരണ തുടക്കം. തുടർന്ന് കൊടുങ്ങല്ലൂർ ഭഗവതിയെ തൊഴുതു. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ഥാനാർത്ഥിയെ കാണാൻ വലിയ ജനകൂട്ടമായിരുന്നു. സന്തോഷ് ചെറാകുളത്തിനൊപ്പം സെൽഫി എടുക്കാനും സ്ത്രീകൾ അടക്കമുള്ളവർ തിക്കിതിരക്കി.

തുടർന്ന് കൊട്ടാരത്തിൽ ചെന്ന് തമ്പുരാന് കാഴ്ചക്കുല സമർപ്പിച്ച് അനുഗ്രഹം വാങ്ങി. നഗരത്തിൽ സൗഹൃദം പുതുക്കാൻ ഇറങ്ങിയപ്പോൾ എല്ലായിടത്തും വലിയ ജനകൂട്ടമായി. കൊടുങ്ങല്ലൂരിലെ ജനങ്ങൾ സന്തോഷിനെ ഏറ്റെടുക്കുകയായിരുന്നു. കടകളിലും നഗരസഭ ഓഫീസിലും കയറിയിറങ്ങി. തുടർന്ന് കൊടുങ്ങല്ലൂരിലെ പ്രമുഖരെ കാണാനായി പോയി. നഗരസഭക്ക് പുറമെ മണ്ഡലത്തിലെ പഞ്ചായത്തുകളിലും സന്ദർശനം നടത്തി.

Most Popular

Recent Comments