ഇത്തവണയും വനിത പ്രാതിനിധ്യം കുറവ്: കെ കെ ശൈലജ

0

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിത പ്രാതിനിധ്യം ലഭിക്കണമെന്നതാണ് തൻ്റെ അഭിപ്രായമെന്നും കെകെ ശൈലജ അഭിപ്രായപ്പെട്ടു.

നല്ല പ്രാതിനിധ്യം വേണമെന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചില്ല. താരതമ്യേന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് എല്‍ഡിഎഫാണെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തില്‍ വനിതകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുന്നണി ഭേദമന്യേ നിരവധി സ്ത്രീ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രനും രംഗത്തെത്തി.