വടകരയില്‍ കെ കെ രമ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനാല്‍ യുഡിഎഫിൻ്റെ ഭാഗത്ത് നിന്ന് അവര്‍ക്ക് എല്ലാവിധ പിന്തുണയും ലഭ്യമാക്കും. രമ മത്സരിക്കാന്‍ തയ്യാറാമെന്ന വിവരം എന്‍ വേണു അറിയിച്ചു.
മുമ്പ് വടകര സീറ്റില്‍ രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചിരുന്നു. കെ കെ രമ മത്സരിക്കണമെന്ന അഭ്യര്‍ത്ഥനയോടു കൂടിയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ച സ്ഥിതിക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.