മത്സരിക്കാന്‍ കെകെ രമയില്ല, വടകര സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു

0

കെകെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന് പുറമേ ധര്ഡമടം സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി.

തര്‍ക്ക വിഷയമായി നില്‍ക്കുന്ന 6 സീറ്റുകളിലടക്കം ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. 8 മണ്ഡലങ്ങളില്‍ കൂടിയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായി അവശേഷിക്കുന്നത്. നാളെയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തീകരിക്കുമെന്നും എംഎം ഹസന്‍ വ്യക്തമാക്കി.

പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പറ്റില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക് സെക്രട്ടറി ജി ദേവരാജന്‍ അറിയിച്ചു.