നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 3 സംസ്ഥാനങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പുതുച്ചേരിയിലുമാണ് മത്സരിക്കുകയെന്ന് മായാവതി പറഞ്ഞു. മുമ്പ് മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിച്ചതിനാല്‍ മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് ഇത്തവണ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ‘ ഞങ്ങള്‍ ആഭ്യന്തന്തരമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. ഞങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലും ബിഎസ്്പി മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കും’ മായാവതി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.