കൊല്ലം ജില്ലയിലെ വേലംപൊയ്കയില്‍ കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസ്സുകാരന്‍ മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നല്‍കിയിരുന്നു.