ഉന്നത ഉദ്യോഗസ്ഥർക്ക് മാറ്റം

0

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കാഷ്യൂ) വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല  നല്കാൻ മന്ത്രിസഭാ തീരുമാനം. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാറിന് വ്യവസായ (കയര്‍) വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി കേരള ജല അതോറിറ്റി ജോയിന്‍റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിലുള്ള മറ്റ് അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും.