ഡല്‍ഹിയില്‍ കലാപം തുടരുന്നതിനിടെ ആശ്വാസമായി ഹിന്ദു-മുസ്ലീം ഐക്യറാലി. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന റാലിയാണ് ഡല്‍ഹിക്കാരുടെ ഐക്യത്തിന്റെ അടയാളം.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റാലി തുടങ്ങുമ്പോള്‍ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളു എങ്കിലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ അണിചേരുകയായിരുന്നു. അക്രമികളെ ഒറ്റപ്പെടുത്താനും സഹോദരന്മാരായി ജീവിക്കാനും റാലിയില്‍ മുദ്രാവാക്യം മുഴങ്ങി.
ഇതിനിടെ കലാപം അടിച്ചമര്‍ത്തുന്നതില്‍ പൊലീസ് തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയാണ്. അര്‍ധസൈനികര്‍ വന്നിട്ടും അക്രമം തുടരുന്നതില്‍ ഡല്‍ഹി നിവാസികള്‍ ആശങ്കയിലാണ്.