‘മുഖ്യമന്ത്രി ആദ്യം നിയമസഭയില്‍ എത്തിയത് ജനസംഘവുമായി കൈകോര്‍ത്ത്’

0

മുഖ്യമന്ത്രിയും സംഘപരിവാറും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് കോണ്‍ഗ്രസ്. 1980ല്‍ കൂത്തപറമ്പില്‍ നിന്ന് വിജയിച്ചത് ജനസംഘവുമായി കൈകോര്‍ത്താണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം നാട്ടില്‍ പാട്ടാണ്. കോവളത്ത് സിപിഎം ഓഫീസ് തന്നെ ബിജെപി ഓഫീസായി. ആരാണ് ബിജെപിയെ വളര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് ഒരിക്കലും ഹിന്ദു മഹാ സംഘവുമായും ജനസംഘവുമായും ബന്ധം ഉണ്ടായിട്ടില്ല.

ലാവ്‌ലിന്‍ കേസ് 26 തവണയാണ് മാറ്റിവച്ചത്. സ്വര്‍ണക്കടത്ത് കേസ് ഇഴയുകയാണ്. ഇതെല്ലാം എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കുടുതല്‍ വ്യക്തമാണ്. മുഖ്യമന്ത്രി-കേന്ദ്ര ആഭ്യന്തര മന്ത്രി വാക്കപോര് വെറും പുകമറയാണെന്നും നേതാക്കള്‍ പറഞ്ഞു.