HomeKeralaരണ്ടില ചിഹ്നം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

രണ്ടില ചിഹ്നം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് എ  ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. തൻ്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ജോസ് കെ മാണി തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് ജോസഫ് വിഭാഗത്തിൻ്റെ ഹര്‍ജി പരിഗണിക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നതാണ് പ്രധാന ആവശ്യം.

നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി വിഭാഗം മത്സരിക്കുന്നത് തടയാനായി, ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് ജോസഫ് വിഭാഗം പ്രധാനമായും ഉന്നയിക്കുക. പിളര്‍പ്പിനെ തുടര്‍ന്ന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ ഹര്‍ജികള്‍ തള്ളിപോകുകയായിരുന്നു.

Most Popular

Recent Comments