HomeKeralaസഹോദരൻ്റെ മരണം; അമിത് ഷായ്ക്ക് മറുപടി കൊടുത്ത് കാരാട്ട് റസാഖ്

സഹോദരൻ്റെ മരണം; അമിത് ഷായ്ക്ക് മറുപടി കൊടുത്ത് കാരാട്ട് റസാഖ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി പറഞ്ഞ് കാരാട്ട് റസാഖ് എംഎല്‍എ. തൻ്റെ സഹോദരൻ്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. അത്തരത്തിലൊരു ദുരൂഹതയുണ്ടെങ്കില്‍ അമിത് ഷാ അത് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ പറഞ്ഞത്. ദുരൂഹതയുണ്ടെങ്കില്‍ ഉറപ്പായും അന്വേഷണം നടക്കണം. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യും.

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിൻ്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് കൊടുവള്ളി സ്വദേശികള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് കാരാട്ട് റസാഖിൻ്റെ സഹോദരൻ്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നത്.

Most Popular

Recent Comments