HomeKeralaതരൂരില്‍ അഡ്വ ശാന്തകുമാരിയെ മാറ്റിയതില്‍ സിപിഎം പ്രവര്‍ത്തകരില്‍ അമര്‍ഷം

തരൂരില്‍ അഡ്വ ശാന്തകുമാരിയെ മാറ്റിയതില്‍ സിപിഎം പ്രവര്‍ത്തകരില്‍ അമര്‍ഷം

പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ അ്ഡവ ശാന്തകുമാരിയെ മാറ്റിയതില്‍ സിപിഎം പ്രവര്‍ത്തകരില്‍ അമര്‍ഷം. മണ്ഡലത്തില്‍ സുപരിചിതനല്ലാത്ത പിപി സുമോദിനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കണക്കുക്കൂട്ടുന്നത്.

എകെ ബാലന്‍ കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് വന്ന തരൂര്‍ നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ പികെ ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ജമീലയെ മത്സരിപ്പിക്കാനുള്ള നീക്കം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പിപി സുമോദിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനമായത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്ക് പിപി സുമോദിനെ തീരുമാനിച്ചിരുന്നു. ഇത് പിന്നീട് തരൂരിലേക്ക് മാറിയെന്നാണ് ആരോപണം. മണ്ഡലത്തിന് അകത്തുള്ള മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയോ പൊന്നുകുട്ടനോ മത്സരിച്ചാല്‍, വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എകെ ബാലന്‍ ഇടപെട്ടാണ് പുതിയ മാറ്റങ്ങള്‍ സംജാതമായിരിക്കുന്നതെന്നുമാണ് ആരോപണം.

നേരത്തെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ട കെഎ ഷീബയെയാണ് യുഡിഎഫ് തരൂരിലെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. മണ്ഡലത്തില്‍ പുതുമുഖമായ സുമോദിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷീബക്ക് കഴിയുമെന്ന് കോണ്‍ഗ്രസും കണക്ക് കൂട്ടുന്നുണ്ട്. തരൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച അഡ്വ ശാന്തകുമാരി കോങ്ങാട് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. തരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പൊന്നുകുട്ടനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.

 

Most Popular

Recent Comments