കൊല്ലം ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിംഗ് എംഎല്‍എമാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും മൂന്ന് പേരുടെ പട്ടിക ജില്ല എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.
കരുനാഗപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ആര്‍ രാമചന്ദ്രനൊപ്പം, ആര്‍ രാജേന്ദ്രന്‍, അനില്‍ എസ് കല്ലേലിഭാഗം എന്നിവരും ചാത്തന്‌നൂരില്‍ ഇഎസ് ജയ ലാലിനൊപ്പം ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍ എന്നിവരും പട്ടികയില്‍ ഇടം നേടി. ചടയമംഗലത്ത് എ മുസ്തഫക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. സാം കെ ഡാനിയല്‍, ജെസി അനില്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുനലൂരില്‍ പിഎസ് സുപാല്‍, ആര്‍ സജിലാല്‍, സി അജയപ്രസാദ് എന്നിവരും പട്ടികയില്‍ ഇടം നേടി.