HomeKeralaകുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം പ്രവര്ഡത്തകര്ഡ രംഗത്ത്. ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന പ്രതിഷേധത്തിന് പുറകേ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറായതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

നേരത്തെ സിപിഎം നേതാവ് ടിഎം സിദ്ദിഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പൊന്നാനിയിലും സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി രംഗത്തെത്തിയിരുന്നു.

കുറ്റ്യാടിയില്‍ ഇടതുപക്ഷത്തിന്റെ സീറ്റ് ഘടകക്ഷിയായ കോണ്‍ഗ്ര,് എമ്മിന് നല്‍കാന്‍ ധാരണ ആയിരുന്നു. 2011ല്‍ സിപിഎമ്മിന്റെ കെകെ ലതിക ജയിച്ച മണ്ഡലം കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ പാറക്കല്‍ അബ്ദുള്ള തിരിച്ച് പിടിക്കുകയുണ്ടായി. ഇത്തവണ മുസ്ലിം ലീഗില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുന്ന ഇടതുപക്ഷത്തിന് നിലവിലെ പ്രതിഷേധങ്ങള്‍ കല്ലുകടിയാകുമെന്ന് ഉറപ്പാണ്. സിപിഎം മത്സരിച്ചു കൊണ്ടിരുന്ന മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് പുറത്തുനിന്ന് ഘടകകക്ഷിയായ മുന്നണിയെ പരിഗണിക്കുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അഭിപ്രായം.

Most Popular

Recent Comments