ലീഗിനെ പരോക്ഷമായി ട്രോളി സമസ്ത

0

വനിതകള്‍ക്ക് സീറ്‌റ് നല്‍കാത്തത് മത സംഘടനകളെ പരിഗണിച്ചാണെന്ന മുസ്ലിം ലീഗിന്‌റെ നിലപാട് ഒളിച്ചോട്ടമാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗിനെതിരായ വിമര്‍ശനം.

വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധിക്കാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അനിവാര്യ ഘട്ടങ്ങളില്‍ സ്ത്രീ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ മത സംഘടനകളൊന്നും എതിര്‍ത്തിട്ടില്ലെന്നും സമസ്ത യുവനേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാന്‍ കഴിവുള്ളവരാണ് മതനേതൃത്വമെന്നും പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.