HomeKeralaഎകെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ രാജി

എകെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ രാജി

എകെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ രാജി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പിഎസ് പ്രകാശനാണ് രാജിവെച്ചത്. മാണി സി കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രകാശന്‍ വ്യക്തമാക്കി.

മന്ത്രി എകെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്‌ലക്‌സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണമെന്നും ഫോണ്‍ കോള്‍ വിവാദം മറക്കരുതെന്നും പോസ്റ്ററിലെഴുതിയിരുന്നു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

 

Most Popular

Recent Comments