ട്വന്റി 20 കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്. ഇന്ന് നടക്കുന്ന ട്വന്റി 20 സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീനിവാസൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നു അദ്ദേഹം പറഞ്ഞു. എങ്കിലും ട്വന്റി 20യിൽ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേർന്ന മെട്രോ മാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും ട്വന്റി 20യിൽ വരണമെന്ന് ആഗ്രഹിക്കുന്നതായും ശ്രീനിവാസൻ വെളിപ്പെടുത്തി. ട്വന്റി 20ക്ക് നേതൃത്വം നൽകുന്ന സാബു ജേക്കബ് നല്ല വ്യക്തിയാണ്. ട്വന്റി 20 എറണാകുളത്ത് മത്സരിക്കുന്നുണ്ട്. വിജയിച്ചാൽ കേരളത്തിനതൊരു മാതൃകയാകുമെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.