കേരളത്തില്‍ ശത്രുക്കളാണെങ്കിലും വാളയാര്‍ ചുരം കടന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിലെ പോലെ തമിഴ്‌നാട്ടിലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിക്കും.
ഇതുമായി ബന്ധപ്പെട്ട് ധാരണയായി. ഡിഎംകെ സഖ്യത്തിലാണ് ഇരു കക്ഷികളും മത്സരിക്കുക. 12 സീറ്റാണ് ഇടതു പാര്‍ടികള്‍ക്ക് ഡിഎംകെ നല്‍കിയിട്ടുള്ളത്. സിപിഎം പതാകയും കോണ്‍ഗ്രസ് പതാകയും ഒന്നിച്ച് പാറികളിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം അംഗങ്ങള്‍ ഉള്ള മേഖലകളില്‍ വീട് കയറി പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ഓരോ സംസ്ഥാനത്തും ഓരോ നിലപാടാകും എടുക്കുകയെന്നാണ് ഇടതു പാര്‍ടികളുടെ വിശദീകരണം.