HomeKeralaപികെ ജമീല മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പികെ ജമീല മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടർ പി കെ ജമീല മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജമീലയുടെ സ്ഥാനാർത്ഥിത്വം കഴിഞ്ഞ ദിവസം പാലക്കാട് ജില്ല നേതൃത്വം തള്ളിയിരുന്നു. ജമീലക്ക് പകരം തരൂരിൽ പി പി സുമോദിനെ സിപിഎം സ്ഥാനാർത്ഥിയാക്കും.

കോങ്ങാട് കെ ശാന്തകുമാരിയാണ് മത്സരിക്കുന്നത്. അരുവിക്കരയിൽ ജി സ്റ്റീഫൻ തന്നെ മത്സരിക്കും. വികെ മധുവിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കണമെന്ന ജില്ല നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ബത്തേരിയിൽ കോൺഗ്രസിൽ നിന്നു രാജിവെച്ച എംഎസ് വിശ്വനാഥനാണ് മത്സരിക്കുന്നത്. എന്നാൽ ദേവീകുളത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.

Most Popular

Recent Comments