HomeFilmആറ് കഥകളുമായ് "ചെരാതുകൾ"; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

ആറ് കഥകളുമായ് “ചെരാതുകൾ”; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

ആറു കഥകൾ ചേർന്ന “ചെരാതുകൾ” എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന മൈക്കിൾ, ബാദുഷ, ‘ കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

മാമ്പ്ര ഫൗണ്ടേഷൻ്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ അണിനിരക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ജനുവരിയിൽ പൂർത്തിയാക്കി.

ജോസ് കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിൻ്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ. പി ആർ ഓ – പി. ശിവപ്രസാദ്. ചിത്രം ഏപ്രിൽ മാസം പ്രദർശനത്തിനെത്തും

Most Popular

Recent Comments