എല്‍ഡിഎഫ് പ്രചാരണത്തിന് ഇന്ന് തുടക്കം

0

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് എല്‍ഡിഎഫ് ഇന്ന് തുടക്കം കുറിക്കും. വൈകീട്ട് 5ന് പിണറായി കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. മുഖ്യമന്ത്രി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണമാണ് ഏര്‍പ്പടുത്തിയിട്ടുള്ളത്. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെ ഉദ്ഘാടന വേദിയിലേക്ക് കൊണ്ടുപോകും.

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമാകും മുഖ്യമന്ത്രി കണ്ണൂരിലെത്തുക. സ്ഥാനാര്‍ഥി ലിസ്റ്റിന് അന്തിമ രൂപം നല്‍കാനാണ് സെക്രട്ടറിയറ്റ് ചേരുന്നത്. തുടര്‍ന്ന് ബുധനാഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.