സംസ്ഥാനത്ത് നോക്കുകൂലി അടക്കമുള്ള ദുഷ്പ്രവണതകള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും നോക്കുകൂലി നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരു സംഘടനയും ഇതിനെ പ്രോത്സാഹിപ്പിക്കില്ല.
ഇടതു മുന്നണിക്കെതിരെ വിശാല മുന്നണിയുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തീവ്രവാദ മുസ്ലീം സംഘടനകളായ ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ളവരുമായി യുഡിഎഫ് കൂട്ടു ചേരുന്നുണ്ട്. കാല്‍ക്കീഴിലെ മണ്ണ ചോര്‍ന്നു പോയതുകൊണ്ട് പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഗുണകരമല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.