പിഎസ് സി നടത്തിയ കെഎഎസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി പി ടി തോമസ് എംഎല്‍എ. പാക്കിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നാണ് ആരോപണം. ആറ് ചോദ്യങ്ങള്‍ പാക്കിസ്താന്‍ പരീക്ഷയില്‍ നിന്നാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ ഈ ആരോപണം പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ തള്ളി. ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും ആരോപണം പിഎസ് സിയുടെ വിശ്വാസ്യതയെ തകര്‍ക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.