നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ഓരോ വീട്ടമ്മമാര്‍ക്കും അക്കൗണ്ടിലേക്ക് മാസന്തോറും ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. യുഡിഎഫിൻ്റെ ന്യായ് പദ്ധതി പ്രകാരമാണ് ഇത് സാധ്യമാക്കുകയെന്ന് വിഡി സതീശന്‍ അറിയിച്ചു.
നാട് നന്നാകാന്‍ യുഡിഎഫ്, ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്, സംശുദ്ധ സദ്ഭരണം എന്നീ പ്രചരണ തലക്കെട്ടുകളിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഐശ്വര്യ കേരളം, ലോകോത്തര കേരളം ‘ എന്നാണ് യുഡിഎഫ് പ്രകടന പത്രികയുടെ തലവാചകം.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ന്യായ് പദ്ധതി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സാമൂഹിക ജനാധിപത്യ ( സോഷ്യല്‍ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ് വ്യവസ്ഥകളും നടപ്പാക്കാന്‍ ശ്രമിക്കുന്ന സാര്‍വദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം) പരിപാടിയുടെ മാതൃകയിലാണ് ഇതും രൂപീകരിച്ചിരിക്കുന്നത്. പാവപ്പെട്ട കുടംബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടില്‍ 72,000 രൂപ നല്‍കുക എന്നതാണ് പദ്ധതി.യ കേരളത്തില്‍ ഭരണത്തിലേറിയാല്‍ ഇത് നടപ്പാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. നടപ്പാക്കുമെന്നതാണ് യുഡിഎഫ് നല്‍കുന്ന ഉറപ്പ്.