സരിത നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

0

പണം തട്ടിപ്പ് കേസിൽ സരിത നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. പത്ത് കോടി എഡിബി വായ്പ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് വാറണ്ട്.

കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോഴും കേസിലെ ഒന്നാം പ്രതിയായ സരിത കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2010ല്‍ വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.