പാലാരിവട്ടം പാലം നാളെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും

0

വിവാദമായ എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്‍മയും ബലവും ഉറപ്പുവരുത്തിയിട്ടുണ്ട്. 8 മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയേും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

41 കോടി ലക്ഷം എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിൻ്റെ കാലത്ത് നിര്‍മ്മിച്ച പാലം ഒരു വര്‍ഷം കൊണ്ട് തകര്‍ന്നപ്പോള്‍ 22 കോടി 80 ലക്ഷം നിര്‍മാണ ചെലവില്‍ 100 വര്‍ഷം പഴക്കമുള്ള ഉറപ്പുള്ള പാലമാണ്  നിര്‍മിച്ചിരിക്കുന്നത്. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും കൂടാതെ നാളെ വൈകുന്നേരം നാല് മണിക്കാണ് പാലം തുറക്കുക.

ഏത് പ്രതിസന്ധിയിലും കാര്യക്ഷമമായും വേഗതിയിലും വികസന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പ് സര്‍ക്കാരിനുണ്ടെന്നും വിവാദങ്ങള്‍ അതിൻ്റെ വഴിക്ക് പോകുമെന്നും വികസന കാര്യങ്ങളില്‍ ആണ് സര്‍ക്കാരിന് ശ്രദ്ധയെന്നും മുഖ്യമന്ത്രി അറിയിച്ചു.