എറണാകുളത്ത് രണ്ട് പേര്‍ക്ക് ഷിഗെല്ല

0

എറണാകുളം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനിസ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.