ശ്വാസ തടസത്തെ തുടര്‍ന്ന് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രഗ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ആശുപത്രിയിലാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19ന് ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ലക്ഷണത്തോടെ ഡല്‍ഹി എയിസംസില്‍ പ്രവേശിപ്പിച്ചിരുന്നു.
2008 മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് പ്രഗ്യ. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ ജാമ്യം നല്‍കുകയായിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്‌സഭയിലെത്തിയത്. ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് തീവ്രവാദ കേസിലെ ഒരു പ്രതി ലോക്‌സഭ എംപി ആകുന്നത്.