സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം ശിവശങ്കര്‍ തുടങ്ങിയവര്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് കത്ത് നല്‍കി. ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വ്പന സുരേഷിന് വാങ്ങിക്കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കണ്ടെത്തിയരുന്നു.
1.13 ലക്ഷം രൂപ വിലയുള്ളതാണ് ഈ ഫോണ്‍. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഫോണുകളില്‍ ഏറ്റവും വിലയേറിയതും ഇതാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസി വാര്‍ത്തയായതിന് ശേഷം ഈ ഫോണ്‍ സ്വിച്ച ഓഫാക്കിയിരുന്നു. എന്നാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡും ഉപയോഗിച്ച ആളേയും കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.
ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം ബന്ധം കൂടുതല്‍ വെളിവാകുകയാണ്. മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധപ്പെട്ടു എന്ന കസ്റ്റംസ് നിലപാടിനെതിരെ ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് നടക്കാനിരിക്കെയാണ് കോടിയേരിയുടെ ഭാര്യയുടെ ബന്ധം പുറത്ത വരുന്നത്.