മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെയാണ് താന്‍ വാക്‌സിനേഷന്‍ സ്വീകരിച്ച കാര്യം അദ്ദേഹം അറിയിച്ചത്. അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസം കൈവിതാടെ, കരുതലോടെ നമുക്ക് മുന്നേറാമെന്നും വിഎസ് പറഞ്ഞു.
പ്രാധിക്യത്തെ തുടര്‍ന്നുള്ള അവശകതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. തഗദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വിഎസ് വോട്ട് ചെയ്തിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടി തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിക്കപ്പെടാതെ പോകുകയായിരുന്നു. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതി നല്‍കിയിരുന്നത്. അതിനാലാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയില്‍ നിന്നും ഈ അടുത്ത കാലത്ത് വിഎസ് രാജി വെച്ചിരുന്നു.