HomeKeralaഡോളര്‍ കടത്ത്: 12ന് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും

ഡോളര്‍ കടത്ത്: 12ന് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും

വിവാദമായ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. 12ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നല്‍കി.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നും മൊഴിയുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്. കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയെന്നാണ് സ്വപ്‌നയുടെ മൊഴി.

സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കര്‍ പ്രതികളെ ബന്ധപ്പെട്ടിരുന്നത് എന്ന് കസ്റ്റംസ് കണ്ടെത്തിയുണ്ട്. നാസര്‍ ഉള്‍പ്പെടെയുള്ളവരുെ മൊഴികള്‍ എടുത്തിട്ടുണ്ട്. നയതന്ത്ര ബഗേജില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ശേഷം അതായത് ജൂലെ 5ന് ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Most Popular

Recent Comments