ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

0

ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍ അല്‍ സബി, ഫിനാന്‍സ് വിഭാഗം തലവന്‍ ഗാലിദ് എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

വിദേശത്തുനിന്നുള്ളവരെ ചോദ്യം ചെയ്യുന്നതിനായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് നടപടി. ഇവരെ യുഎഇയില്‍ എത്തി ചോദ്യംം ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ദിവ്യയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്്ഥാനത്തിലാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. സ്വപ്‌നയുമായി അടുത്തബന്ധം ദിവ്യക്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്‌നയുടെ രഹസ്യമൊഴിയിലും ഒരു അഭിഭാഷകയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.