നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കൾക്കും പുതുമുഖങ്ങൾക്കുമായി അമ്പത് ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാൻന്ന ഉമ്മന്‍ ചാണ്ടി. യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി പകുതി സീറ്റ് നൽകണമെന്ന് എഐസിസി നിര്‍ദ്ദേശമുണ്ട്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു തവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടന പത്രിക അന്തിമഘട്ടത്തിലാണ്. ഘടക കക്ഷികളുമായി ആലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പ്രകാശനം ചെയ്യും.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി നാളെ രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കും. അടുത്തയാഴ്ച തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കും. സ്ഥാനാര്‍ത്ഥികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കും. ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും അത് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.