സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച അവസാനിച്ചു. 87 സീറ്റുകളിലാണ് സിപിഐഎം ഇത്തവണ മത്സരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയാണ് സീറ്റുകളില്‍ ധാരണയായിരിക്കുന്നത്. എതിര്‍പ്പുകള്‍ അവഗണിച്ച് പാലക്കാട് തരൂരില്‍ മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചു.
സീറ്റി വ്ഭജനത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഒരു സീറ്റ് മാത്രം നല്‍കി ചുരുക്കി കളഞ്ഞത് വളരെ ഖേദകരമായ അവസ്ഥയാണെന്നും നാല് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം
പാറശാല- സികെ ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര-കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ്-വികെ പ്രശാന്ത്
കാട്ടാക്കട-ഐബി സതീഷ്
നേമം- വി ശിവന്‍കുട്ടി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല- വി ജോയ്
വാമനപുരം- ഡികെ മുരളി
ആറ്റിങ്ങല്‍- ഒഎസ് അംബിക
അരുവിക്കര- ജി സ്റ്റീഫന്‍
കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം-എം നൗഷാദ്
ചവറ- ഡോ. സുജിത്ത് വിജയന്‍
കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍
പത്തനംതിട്ട
ആറന്മുള- വീണ ജോര്‍ജ്
കോന്നി- കെ യു ജനീഷ് കുമാര്‍
റാന്നി- കേരള കോണ്‍ഗ്രസ്
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം- യു പ്രതിഭ
അമ്പലപ്പുഴ-എച്ച് സലാം
അരൂര്‍- ദലീമ ജോജോ
മാവേലിക്കര-എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി പി ചിത്തരഞ്ജന്‍
കോട്ടയം
ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍
കോട്ടയം- കെ അനില്‍ കുമാര്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
ഇടുക്കി
ഉടുമ്പന്‍ചോല- എം എം മണി
ദേവികുളം- തീരുമാനമായില്ല
എറണാകുളം
എറണാകുളം- കെ ജെ മാക്‌സി
വൈപ്പിന്‍- കെ എന്‍ ഉണ്ണിക്കൃഷ്ണന്‍
തൃക്കാക്കര- തീരുമാനമായില്ല
തൃപ്പൂണിത്തുറ- എം സ്വരാജ്
കളമശ്ശേരി- പി രാജീവ്
കോതമംഗലം- ആൻ്റണി ജോണ്‍
പിറവം- തീരുമാനമായില്ല
തൃശൂര്‍
ചാലക്കുടി- യു പി ജോസഫ്
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍- മുരളി പെരുനെല്ലി
ചേലക്കര- യു ആര്‍ പ്രദീപ്
ഗുരുവായൂര്‍- നാളെ ജില്ല സെക്രട്ടറിയേറ്റില്‍ തീരുമാനമാകും
പുതുക്കാട്- കെ കെ രാമചന്ദ്രന്‍
കുന്നംകുളം- എ സി മൊയ്തീന്‍
പാലക്കാട്
ആലത്തൂര്‍- കെ ഡി പ്രസന്നന്‍
നെന്മാറ- കെ ബാബു
പാലക്കാട്- തീരുമാനമായില്ല
മലമ്പുഴ- എ പ്രഭാകരന്‍
കോങ്ങാട്- പി പി സുമോദ്
തരൂര്‍- ഡോ പികെ ജമീല
ഒറ്റപ്പാലം- പി ഉണ്ണി
ഷൊര്‍ണ്ണൂര്‍- സി കെ രാജേന്ദ്രന്‍
തൃത്താല- എം ബി രാജേഷ്
കോഴിക്കോട്
കുറ്റ്യാടി- കേരള കോണ്‍ഗ്രസ്
കൊയിലാണ്ടി- കാനത്തില്‍ ജമീല, സതീ ദേവി (ജില്ല സെക്രട്ടറിയേറ്റില്‍ തീരുമാനമാകും)
പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍
ബാലുശ്ശേരി- സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി- ലിൻ്റോ ജോസഫ്/ ഗിരീഷ് ജോണ്‍
കൊടുവള്ളി- കാരാട്ട് റസാഖ്
കണ്ണൂര്‍
ധര്‍മ്മടം- പിണറായി വിജയന്‍
പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
കല്യാശ്ശേരി- എം വിജിന്‍
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂര്‍- കെ കെ ശൈലജ
തലശ്ശേരി- എ എന്‍ ഷംസീര്‍
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍
കാസര്‍ഗോഡ്
മഞ്ചേശ്വരം- തീരുമാനമായില്ല
ഉദുമ- സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍-എം രാജഗോപാല്‍