അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി എയര്‍ ഫോഴ്‌സ് വണ്‍ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിമാനത്താവളത്തില്‍ എത്തി. 11.40 എന്ന സമയത്തിന് രണ്ട് മിനിറ്റ് മുന്‍പ് തന്നെ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാണ് അമേരിക്കന്‍ പ്രസിഡണ്ടിനെ സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ പ്രമുഖരും വിമാനത്താവളത്തില്‍ ലോക നേതാവിനെ സ്വീകരിക്കാന്‍ എത്തി.
വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ്‌ഷോയാണ് പിന്നീട് നടന്നത്. റോഡ്‌ഷോ കടന്നു പോകുന്ന വീഥിക്കിരുവശവും പതിനായിരങ്ങളാണ് കാത്ത് നിന്നത്. വിമാനത്താവളത്തിലും റോഡുകളിലും നഗരത്തിലും നമസ്‌തേ ട്രംപ് പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.