HomeKeralaശബരിമല കേസുകൾ; സർക്കാർ തീരുമാനം കാപഠ്യം- എ നാഗേഷ്

ശബരിമല കേസുകൾ; സർക്കാർ തീരുമാനം കാപഠ്യം- എ നാഗേഷ്

ശബരിമല കേസുകൾ പിൻവലിക്കുന്നു എന്ന സർക്കാർ തീരുമാനം കാപഠ്യമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. നാട്ടിൽ ഉടനീളം നടന്ന പ്രതിഷേധ പ്രകടങ്ങളെ ക്രിമിനൽ കേസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും എ നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികൾക്കെതിരെ പോലീസ് എടുത്ത കേസുകളെല്ലാം ക്രിമിനൽ വകുപ്പുകൾ ചേർത്തിട്ടുള്ളതാണ്. പ്രകടനങ്ങൾക്ക് അനുമതിയില്ല, പ്രകടനങ്ങൾ ഗതാഗതക്കുരുക്കുണ്ടാക്കി, പൊതുമുതൽ നശിപ്പിക്കപ്പെട്ടു, നിയമപാലകരുടെ നടപടികളെ തടസ്സപ്പെടുത്തി തുടങ്ങി ഒട്ടേറെ കള്ളക്കേസുകളാണ് ചാർജു ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ പലതും ജാമ്യം ലഭിക്കാത്ത കുറ്റമായും മാറ്റിയിരുന്നു. അതുകൊണ്ടാണ് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കേണ്ടി വന്നതും.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേതാക്കളെ ജാമ്യം ലഭിക്കാത്ത വിധം ജയിലടച്ച സർക്കാരാണിത്. സമരം ചെയ്ത അമ്മമാരേയും കട്ടികളെയും വരെ ക്രൂരമായി ഉപദ്രവിച്ചു. കേസുകൾ പിൻവലിക്കുന്നു എന്ന കപടനിലപാട് സർക്കാർ എടുക്കുമ്പോഴും, വിശ്വാസ സമൂഹം അത്ര വേഗം അതൊന്നും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.

 വിശ്വാസികളെ അനുനയിപ്പിക്കാൻ പുകമറ സൃഷ്ടിയ്ക്കുന്ന സർക്കാർ, സുപ്രീം കോടതിയിലെ ശബരിമല കേസിൽ വിശ്വാസികൾക്ക് ഇപ്പോഴും  എതിരു നിൽക്കുകണ്. പൗരത്വ നിമയത്തിനെതിരെ നടന്ന സമരങ്ങൾ ശബരിമല പ്രക്ഷോഭങ്ങൾക്കു സമാനമല്ലെന്നും, അത് ദേശവിരുദ്ധ സമരങ്ങൾ ആയിരുന്നുവെന്നും എ നാഗേഷ് പറഞ്ഞു.

Most Popular

Recent Comments