HomeKeralaലവ് ജിഹാദ് പരാമര്‍ശം; മെട്രോമാനെതിരെ പൊലീസില്‍ പരാതി

ലവ് ജിഹാദ് പരാമര്‍ശം; മെട്രോമാനെതിരെ പൊലീസില്‍ പരാതി

ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളില്‍ വിവാദ പരാമര്‍ശം നടത്തിയ മെട്രോ മാന്‍ ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി. ശ്രീധരൻ്റെ പൊലീസ് സ്റ്റേഷന്‍ പരിധിയായ പൊന്നാനിയില്‍ അഭിഭാഷകന്‍ വിആര്‍ അനൂപ്  ആണ് പരാതി നല്‍കിയിരിക്കുന്നത്.

ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയില്‍ കേരളത്തില്‍ ലവ് ജിഹാദുണ്ട്. മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമര്‍ശങ്ങളിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്നു എന്ന് പരാതിയില്‍ പറയുന്നു.

പ്രിവിലേജുകളുടെ ബലത്തില്‍ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരന്‍ കരുതേണ്ടതില്ലെന്നും അനൂപ് പറയുന്നു. ശ്രീധരനെ നിയമപരമായി നേരിടും. ശ്രീധരന്‍ നിമയമത്തെ നേരിടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ ശ്രീധരന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

Most Popular

Recent Comments