HomeKeralaവയലാറിലെ കൊലപാതകം: 8 എസ്ഡിപിഐ ക്രിമിനലുകള്‍ അറസ്റ്റില്‍

വയലാറിലെ കൊലപാതകം: 8 എസ്ഡിപിഐ ക്രിമിനലുകള്‍ അറസ്റ്റില്‍

ആലപ്പുഴ വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 8 എസ്ഡിപിഐ ക്രിമിനലുകള്‍ അറസ്റ്റില്‍. പാണാവള്ളി റിയാസ്, അരൂര്‍ സ്‌ദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൃത്യമായ ഗൂഡാലോചന നടത്തിയാണ് കൊലപാതകം എന്നാണ് പൊലീസ് കരുതുന്നത്. 25ല്‍ അധികം പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി എസ്ഡിപിഐ സംഘം ആക്രമിച്ചത്. ഇതിലാണ് നന്ദു കൃഷ്ണ കൊല്ലപ്പെട്ടതും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും.

Most Popular

Recent Comments