HomeKeralaസര്‍ക്കാര്‍ വാഗ്ദാനം ഉത്തരവായിറങ്ങി

സര്‍ക്കാര്‍ വാഗ്ദാനം ഉത്തരവായിറങ്ങി

ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായിറക്കി. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, ഡിജിപി മനോജ് ഏബ്രഹാം എന്നിവര്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളാണ് ഉത്തരവില്‍ ഉള്ളത്.

പരമാവധി നിയമനം നല്‍കും എന്നതാണ് സര്‍ക്കാര്‍ നയം എന്ന് ഉത്തരവ് പറയുന്നു. പുതിയ ഉറപ്പുകളൊന്നും ഇല്ല. നൈറ്റ് വാച്ചര്‍മാരുടെ ജോലി സമയം എട്ടുമണിക്കൂറാക്കുന്ന കാര്യം പരിശോധിക്കും. സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യത്തില്‍ ന്യായമില്ല. ഉദ്യോഗാര്‍ഥികള്‍ പറയുന്ന 1200 തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് അവസാനിക്കാന്‍ രണ്ടു മാസം കൂടി ഉള്ളതിനാല്‍ പരമാവധി നിയമനം നടത്തുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Most Popular

Recent Comments