പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

0

കുടുംബ ബജറ്റിനെ വീണ്ടും താളം തെറ്റിക്കാന്‍ പാചക വാതകവ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പുതിയ വില 801 രൂപയായി. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നേരത്തെ ഗാര്‍ഹിക സിലിണ്ടറിന് 776 രൂപയായിരുന്നു.

പാചക വാതകത്തിന് ഡിസംബര്‍ മാസത്തിന് ശേഷം മൂന്നാം തവണയാണ് വില വര്‍ധനവുണ്ടാകുന്നത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും 50 രൂപ വര്‍ധിപ്പിക്കുകയുണ്ടായി.