ഷഹീന്‍ബാഗിന് പിന്നാലെ ജഫ്രബാദിലും: വലഞ്ഞ് ജനം; നിസ്സഹായരായി പൊലീസ്

0

ആഴ്ചകളായി തുടരുന്ന ഷഹീന്‍ബാഗ് സമര മാതൃകയില്‍ ജഫ്രബാദിലും റോഡ് ഉപരോധം തുടരുന്നു. രണ്ട് ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് പൊലീസുകാര്‍. ഷഹീന്‍ബാഗ് സമര വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇതിലെ വിധിയെ കാത്തിരിക്കുകയാണ് ജനങ്ങളും പൊലീസും സമരക്കാരും.
ഷഹീന്‍ബാഗിലെ സമരം രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നിയമ വിദഗ്ദരും പൊലീസും കരുതുന്നത്. ഇനിയിപ്പോള്‍ രാജ്യത്തെവിടെയും ഏത് റോഡും ആര്‍ക്കും മാസങ്ങള്‍ ഉപരോധിക്കാം. നടപടിയെടുക്കാന്‍ പൊലീസിന് ബുദ്ധിമുട്ടാകും. പ്രതിഷേധക്കാര്‍ക്ക് ഷഹീന്‍ബാഗ് സമരം ഉയര്‍ത്തി പൊലീസിനേയും കോടതിയേയും പ്രതിരോധിക്കാനാകും. ഇതാണ് പൊലീസിനെയും നിയമജ്ഞരേയും കുഴപ്പിക്കുന്നത്.
ഇന്ന് ഷഹീന്‍ബാഗ് സമരം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. സമരം തുടരുകയും പൊലീസ് നടപടി ഇല്ലാതിരിക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരം സമരം തുടങ്ങും. അത് ഫലത്തില്‍ ഹര്‍ത്താല്‍ രൂപത്തില്‍ ആവുകയും ചെയ്യും. ഭീകരര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പം നടപ്പാക്കുകയും ചെയ്യാമെന്നും നിയമജ്ഞര്‍ ആശങ്കപ്പെടുന്നു.