അധോലോക കുറ്റവാളിയും കള്ളക്കടത്ത് തലവനുമായ രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ മാസം സെനഗലില്‍ പിടിയിലായ രവി പൂജാരിയെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത്. കര്‍ണാടക പൊലീസാണ് സെനഗലില്‍ നിന്ന് ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചത്. തുടര്‍ന്ന് ബംഗളുരുവിലേക്ക് കൊണ്ടുപോയി. കൊലപാതകം ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. അടുത്തിടെ കൊച്ചിയില്‍ നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലും പ്രതിയാണ് രവി പൂജാരി.
നേരത്തെയും സെനഗലില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും ജാമ്യം നേടി ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങുകയായിരുന്നു.