HomeIndiaട്രംപ് പുറപ്പെട്ടു; നാളെ ഇന്ത്യയില്‍

ട്രംപ് പുറപ്പെട്ടു; നാളെ ഇന്ത്യയില്‍

ഇന്ത്യ സന്ദര്‍ശനത്തിന് വേണ്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിലയും പുറപ്പെട്ടു. നാളെ അഹമ്മദാബാദില്‍ നിന്ന് ട്രംപിന്റെ ഇന്ത്യ പര്യടനം തുടങ്ങും. തന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് യാത്ര പുറപ്പെടും മുന്‍പ് ട്രംപ് പറഞ്ഞു. തനിക്ക് ലഭിക്കുന്ന സ്വീകരണം വലിയ സംഭവമാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എയര്‍ഫോഴ്‌സ് വണ്ണില്‍ മേരിലാന്റ് സൈനിക വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. ജര്‍മനിയിലെ യുഎസ് സൈനികത്താവളത്തില്‍ ഇറങ്ങുന്ന ട്രംപ് നാളെ രാവിലെ 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും.
നാളെ ഉച്ചക്കാണ് ട്രംപിന് അഹമ്മദാബാദില്‍ വന്‍ സ്വീകരണം നല്‍കുന്നത്. ചൊവാഴ്ച ഡല്‍ഹിയില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ആഗ്രയിലെ താജ്മഹലും സന്ദര്‍ശിക്കും.

Most Popular

Recent Comments