പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വീണു. സഭയില്‍ വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കേണ്ടിവരും.
എംല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചതാണ് നാരായണ സ്വാമി മന്ത്രിസഭക്ക് ഭീഷണിയായത്. ആറ് എംഎല്‍എമാരാണ് രാജിവെച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു. നിലവില്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 പേരുടെ പിന്തുണയാണ് ഉള്ളത്. ബിജെപി ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷത്ത് 14ഉം.