കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യഥാര്‍ത്ഥ അവകാശിയായി ജോസ് കെ മാണിയെ തീരുമാനിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ പി ജെ ജോസഫ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബഞ്ച് വിധി പ്രഖ്യാപിച്ചത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനവദിച്ചിരുന്നു. പാര്‍ടിയുടെ അവകാശവും ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ മാണിക്ക് അനവദിച്ചിരിക്കുകയാണ്. ഇതോടെ പി ജെ ജോസഫുമായുള്ള യുദ്ധത്തില്‍ വലിയ മേല്‍ക്കൈ ആണ് ജോസിന് കൈവന്നിട്ടുള്ളത്.