കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിൻ്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
മീന്‍പിടിത്ത തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാരാണിത്. കേരളത്തിൻ്റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്. പ്രതിപക്ഷം കണ്ടെത്തിയില്ലെങ്കില്‍ ഉത്തരവ് ഇറങ്ങിയേനെ.
ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. യഥാര്‍ത്ഥ പ്രതികള്‍ മുഖ്യമന്ത്രിയും മന്ത്രിമാുമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.