വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി കെപ്ിഎ മജീദ്. മാനസികമായി സന്നദ്ധന്നല്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു.
മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു മജീദിന്റെ തീരുമാനം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലെന്ന സൂചന കെപിഎ മജീദ് നല്‍കിയത്.
ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ച് മത്സരിക്കേണ്ടന്ന നേതൃതല ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുമാണ് മജീദിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് മജീദിനെ ലീഗ് പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ നിലവിലെ രാജ്യസഭ എംപി പിവി അബ്ദുള്‍ വഹാബിനെ നിയമസഭയിലേക്ക് അവസരം നല്‍കി പകരം മജീദിനെ സീറ്റ് നല്‍കാനാണ് ഉദ്ദേശം. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേതൃതലയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.